അമ്മിണി ..ഇതെന്റെ ശെരിയായ പേരല്ലാ ..
അച്ഛനും അമ്മയും ഇട്ട പേരുകള്‍ ഒന്നല്ല ..രണ്ട്
ഒന്ന് ചെല്ലപ്പേര് ! അത് കേട്ടാല്‍ ഞാന്‍ വെറും കുട്ടി !
മറ്റേതു അല്പം നീളം കൂടിയ പേര് ..
പക്ഷെ അതും കുട്ടിയോ കൌമാരക്കാരിയോ ആണെന്ന്
തോന്നിപ്പിച്ചു കളയുന്ന പേര് !!
അത് വേണ്ടാ..
പേര് അമ്മിണി എന്നാക്കുമ്പോള്‍ ഓര്മ വന്നത്
നമ്മുടെ പ്രിയപ്പെട്ട നടന്‍ ദിലീപിനെ !
അദ്ദേഹം മകള്‍ക് പേരിട്ടത് ' മീനാക്ഷി ' എന്ന് .
എന്നിട്ട് വിശദീകരിച്ചു ....ഈ പേരിന്റെ ഗുണം !
കുട്ടി ആയിരിക്കുമ്പോള്‍ ' മീനുക്കുട്ടി ' എന്ന് വിളിക്കാം ..
കുറേക്കുടി വലുതാകുമ്പോള്‍ ' മീനാക്ഷി '
പിന്നെയും പ്രായമാകുമ്പോള്‍ ' മീനാക്ഷിയമ്മ '
സംഗതി കൊള്ളാം എന്ന് എനിക്കും തോന്നി
'അമ്മിണി ' എന്ന് പറയുമ്പോള്‍ അത് .....
അമ്മിണിക്കുട്ടി ആവാം ..
വെറും അമ്മിണിയാവാം..
അമ്മിണിയമ്മയും ആകാം.....
അല്ലെങ്കില്‍ തന്നെ ഒരു പേരില്‍ എന്തിരിക്കുന്നു...
No comments:
Post a Comment