അപരാഹ്നവും കഴിഞ്ഞു ..വീണ്ടുമൊരു സായാഹ്നം..
അണിയറയില്‍ ആരോ കുങ്കുമം ചാലിക്കുന്നതുപോലെ..ആകാശം
കുന്നിന്‍ ചെരിവിലെ ജലാശയം നിശ്ചലം .. .തെളിമയാര്‍ന്നു...
കുന്നിറങ്ങി ഒരു രൂപം താഴേയ്ക്ക് ..
സൂക്ഷിച്ചു നോക്കി..പരസ്പ്പരം !!
അരികെയെത്തിയിട്ടും വിശ്വസിക്കാനായില്ല
മനസ്സിന്റെ മായാവാതിലുകള്‍ തനിയെ തുറന്നു
മണ്‍ ചിരാതുകള്‍ തെളിഞ്ഞു കത്തുന്നു .. .
എന്തെ എനിക്ക് മറവിയില്ലേ ?
പെട്ടെന്ന് ആ രൂപം വെള്ളത്തില്‍ ഇറങ്ങി ..
ഓളങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് ..
അന്തരീക്ഷത്തില്‍ നല്ലതല്ലാത്ത ഒരു ഗന്ധം പരന്നു..
വിട പറയുന്ന സൂര്യന്‍ ..തൊട്ടരികെ ..
അതുശരി സൂര്യനായിരുന്നല്ലേ...............................
ReplyDeleteWord verification ദയവായി കളഞ്ഞൂടേ..?
അങ്ങനെ വളരെ നാളുകൾക്ക് ശേഷം ഞാൻ ഒരു അസ്തമനം കണ്ടു…
ReplyDelete