കല്യാണത്തിനു പോകണം ..
ഇനി രണ്ടു ദിവസം ബാക്കി ..
പെണ്‍കുട്ടി അടുത്ത ബന്ധുവാണ്
വരനെയും അറിയാം
വിവാഹദിവസം വന്നു
വേണ്ടവിധം ഒരുങ്ങി തന്നെ പുറപ്പെട്ടു ..
മണവാട്ടിയുടെ വേഷത്തില്‍ വധു !!!
പുതു മണവാളന് അരികെ ..
'' ഇതെന്താ സ്വര്‍ണക്കടയുടെ പരസ്യമോ ..''
എന്ന് കുശു കുശുപ്പ് നിറഞ്ഞ അന്തരീക്ഷം
അതിനിടയില്‍ താലികെട്ട് കഴിഞ്ഞു
ഇനി സ്റ്റേജില്‍ കയറി മണവാട്ടിയെ അടുത്ത് കാണണം !
കണ്ടു....പക്ഷെ ഇവള് ??
ഇത് ഞാന്‍ മുന്‍പ് കണ്ടിരുന്ന രൂപമല്ലാ.. ഭാവവും അല്ലാ
ഇവള് ആകെ പ്രസന്നവതി !!!
സ്വര്‍ണ തിളക്കമാര്‍ന്ന ശരീരം
മുന്‍പെങ്ങും കണ്ടിട്ടില്ലാത്ത പ്രസരിപ്പ് ..
മുഖം തുടുത്തു ചുവന്നു ..
കഴുത്തിലും കൈവിരലിലും
എല്ലാം നിറയെ ആഭരണങ്ങള്‍ ..
എല്ലാവരോടും നിറഞ്ഞ ചിരിയോടെ കുശലം പറയുന്ന ഇവള് ......! ?
ഇടയ്ക്ക് മണവാളനെ തോണ്ടുന്നു ..വിരലറ്റം കൊണ്ട് മയത്തില്‍ കുത്തുന്നു !!
ഓരോ അണുവിലും ജീവന് തുടിക്കുന്ന ഇവള് ...
എങ്ങനെയാണ് ഏതെങ്കിലും സ്വര്‍ണക്കടയുടെ വെറും ഒരു 'പരസ്യ' മാകുന്നത് ?
പതുക്കെ മുന്നോട്ട് ..നീങ്ങി ..ഇനി സദ്യ...
തൂശനില നിരത്തിക്കഴിഞ്ഞു ..പപ്പടവും ഉപ്പേരിയും ..
തൊടുകറികളും എല്ലാം വിളമ്പി കഴിഞ്ഞു ..
തിക്കി തിരക്കി എല്ലാരും സീറ്റ് പിടിച്ചു ..കൂട്ടത്തില്‍ ഞാനും ..
ഇനി ചോറ് വരണം...കാത്തിരുന്നു ...
പെട്ടെന്ന് അത് വരെ off ചെയ്തു നിര്‍ത്തിയിരുന്ന ഫാനുകലെല്ലാം കൂടി
ആരോ on ചെയ്തു..
.....................
അതാ എന്റെ പപ്പടം പറക്കാന്‍ പോകുന്നു ..
ഇടതു കൈ കൊണ്ട് പിടിച്ചമര്‍ത്തി ..പപ്പടം പൊടി കഷണങ്ങള്‍ !
പെട്ടെന്ന് വെളളത്തിനു വെച്ചിരുന്ന പേപ്പര്‍ ഗ്ലാസ് മുകളിലേയ്ക്ക് !!
വലതു കൈകൊണ്ടു അതും പിടിച്ചു വെച്ച് ...നോക്കിയിരുന്നു
ഇനി എനിക്ക് കൈകള്‍ ഇല്ലല്ലോ .... ദേ.....ഉപ്പേരിയും പറക്കുന്നു .
.പിന്നാലെ ...തൊടു കറികളും ആകാശത്തിലേയ്ക്ക് ...
ചോറ് ഇനിയും എത്തിയില്ലാ...
പകരം ഇലയില്‍ സുന്ദരിയായ മണവാട്ടി !!!!!
''ശ് ശ് ...'' എന്ന് മയത്തില്‍ വിളിക്കുന്നു..
എന്നിട്ട് ..ഒരു പരസ്യ വാചകം മൊഴിഞ്ഞു...
'' വീട്ടില്‍ സ്വര്‍ണം വെച്ചിട്ട് എന്തെ ........തേടി നടപ്പൂ ."
പെട്ടെന്ന് ഞാന്‍ .... തല വെട്ടിച്ചു നോക്കി..
അടുത്തിരുന്ന സ്ത്രീ ചിരിക്കുന്നു ..
പലരും ഊണ് പകുതിയാക്കിയിരിക്കുന്നു !
.
.
ന്നാലും വല്ലാത്തൊരു കിനാവായി പ്പോയി,......................
ReplyDeleteമണപ്പുറം ഗോള്‍ഡ്... !!
ReplyDelete