Tuesday, 21 June 2011

ശ്വാവ് .......

വളര്‍ത്തു  മൃഗങ്ങളില്‍  ഒന്നാമന്‍  ...ലോകമൊട്ടാകെ...
എന്തെല്ലാം  പെരുമകള്‍  ആണ്  ....
വിശ്വസ്ഥന്‍,   സ്നേഹസമ്പന്നന്‍ ,വീടുസൂക്ഷിപ്പുകാരന്‍  ,
സ്നേഹം  പ്രകടിപ്പിക്കുവാന്‍  ഏറ്റം  നന്നായി  അറിയാവുന്ന  ജീവി...
ഇതിലൊക്കെ  ഉപരിയായി..
എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഒരു  നായയെ   ഉപയോഗപ്പെടുത്താവുന്നത്  !കള്ളനെയും   കൊലപാതകിയെയും    മണത്ത്  പിടിക്കാന്‍  
മറ്റാര്‍ക്ക്  ആണ് കഴിയുക  ? 
കൊച്ചമ്മമാരുടെ  വിരലില്‍  തൂങ്ങി  നടക്കാനും ,
dog show യിലും  മറ്റും  അവര്‍ക്കായി  സമ്മാനങ്ങള്‍  മേടിച്ച്ചെടുക്കാനും  
ഇവിടെ  വേറെ  ആരുണ്ട്  ?
നായ,  യജമാനന്റെയും  കുടുംബത്തിന്റെയും സംരക്ഷണം 
സ്വന്തം  ജീവന്‍  പണയം  വെച്ച്  പോലും ഏറ്റെടുത്ത  ഒരുപാട്  സംഭവങ്ങള്‍  ഉണ്ട് ..
വിശ്വസ്തതയുടെ  കാര്യത്തില്‍  തന്നെ  വെല്ലാന്‍  ഇവിടെ ആരുമില്ല  ..
എന്ന്  പറഞ്ഞുകൊണ്ട് തല  ഉയര്‍ത്തി  പിടിച്ചു  നില്ക്കാന്‍ 
 മറ്റു   ആര്‍ക്കു  പറ്റും ?

എല്ലാ  ശ്വാനന്മാരും  പക്ഷെ  ഒരേ  ഇനമല്ല  ..
ചില ഇനങ്ങള്‍ക്ക്   സ്റ്റാറ്റസ്  അല്പം  കൂടുതല്‍  !
അവര്‍ക്ക്  വീട്ടിലെ  കസേരകളിലും  കട്ടിലിലും  ഒക്കെ   ഇരിക്കാം ..
കുളി  ,തേവാരം  ,  ഭക്ഷണം   ഒക്കെ  സ്പെഷ്യല്‍    ആയിരിക്കും .
നല്ല  ട്രെയിനിംഗ്  കൊടുത്താല്‍  മനുഷ്യകുട്ടികളെ 
 പോലെ  തന്നെ  പെരുമാറും  !
'stand  upon the bench ' എന്ന്  പറഞ്ഞാല്‍  മതി  ..
നിമിഷനേരം  കൊണ്ട്  ചാടിക്കയറും!! 
ഇത്ര  നന്നായി  വാലാട്ടി  സ്നേഹം  കാണിക്കാനും  ..
പിന്നെ  ചിലപ്പോള്‍  വാല്  ചുരുട്ടി  ..നിഷേധം  കാണിച്ചു 
 തിരിഞ്ഞു  ഓടാനും  
ഒക്കെ വേറെ  ആര്‍ക്കു  പറ്റും ?  

ഇത്രയധികം..എന്തിനു  ...ഇതിലുമധികം  വിശേഷ സ്വഭാവങ്ങള്‍  ..
അവകാശപ്പെടാവുന്ന, മനുഷ്യനെ  ഇത്രയധികം  സ്നേഹിക്കുന്ന  
ഒരു  വളര്‍ത്തു  മൃഗത്തോട്‌  നാം  എന്താണ്  കാട്ടുന്നത്  ..?

പ്രതീക്ഷിച്ചത് ആരില്‍  നിന്നെങ്കിലും  കിട്ടിയില്ലെന്നിരിക്കട്ടെ   ..
ഉടനെ  പറയും  ..ഓ   അവന്‍...അവന്‍ ''വെറും  നന്ദി  കെട്ട  നായ..''
അനുസരണയും  വിനയവും  ഒരല്പം  കൂടുതല്‍  ഒരാള്‍  കാണിചെന്നിരിക്കട്ടെ..
ഉടനെ  നമ്മള്‍   പറയും  ..ഓ  അവന്‍  .."അവന്‍  വെറും വാലാട്ടിപ്പട്ടി"

രോഗാണുക്കള്‍  കടന്നു  കയറി  അതിന്റെ  തലയ്ക്കു  തീ  പിടിച്ചാല്‍  ...
ഉടനെ നമ്മള്‍  തോക്കെടുക്കും   ..കൊല്ലാന്‍  .തോക്കില്ലെങ്കില്‍    
ഉരുളന്‍  കല്ലുകള്‍  പ്രയോഗിച്ചു വകവരുത്തും!!!

നമ്മള്‍  ..മനുഷ്യര്‍  ..എന്താണ്  ഇങ്ങനെ  ..
നന്ദി ഇല്ലാത്തവര്‍  ആയത് ?
അല്പം ഒന്ന്  പിണങ്ങിയാല്‍  എതിരാളിയെ സംബോധന  ചെയ്യാന്‍ 
ആദ്യം  തിരഞ്ഞെടുക്കുന്ന  വാക്ക്   മിക്കപ്പോഴും  " പട്ടി '' എന്നായിരിക്കും  !!!
പട്ടി  വിളി  കേള്‍ക്കേണ്ടി വരുന്നവനില്‍  ഏറെ  നല്ല  ഗുണങ്ങള്‍  ഉണ്ട്  എന്നായിരിക്കും 
ഒരു പക്ഷെ  വിളിച്ചവന്‍ വിവക്ഷിക്കുന്നത്  !!!



1 comment: