Saturday, 16 July 2011

പൈതൃകവും ചുമന്ന് ....ഒരു 'അച്ഛന്‍'

                                 ....
  
 ഒരു  സ്കൂള്‍  അവധിക്കാലത്ത് ,   പതിവ്  പോലെ  ട്രെയിനില്‍  കയറിയതാണ് .ഇടദിവസമായത് കൊണ്ടാവാം  തിരക്ക്  നന്നേ  കുറവ് വണ്ടി  ആലുവയില്‍  നിര്‍ത്തി  ..ഒരു കുടുംബം   ട്രെയിനിലെയ്ക്ക് കയറുന്നത്  കൌതുകത്തോടെ നോക്കി  ഇരുന്നു  ..40 നു  അടുത്ത്  പ്രായം  വരുന്ന  അച്ഛന്‍,അമ്മ  3 കുട്ടികള്‍ .    കാഴ്ചയില്‍   ഏകദേശം  12 ,10, 8 പ്രായം  .ഏറ്റവും  ഇളയത് മാത്രം ആണ്‍കുട്ടി  ..ആരവത്തോടെ  അകത്തുകയറിയ  കുട്ടികള്‍  ജനാലയ്ക്കടുത്ത  സീറ്റുകള്‍ക്ക്  വേണ്ടി  അങ്ങോട്ടും  ഇങ്ങോട്ടും  പായുന്നു  ..എനിക്ക്  അഭിമുഖമായി അച്ഛനും അമ്മയും  ഇരുന്നു  ..ബഹളം  വെയ്ക്കുന്ന  കുട്ടികളില്‍  പെണ്‍കുട്ടികളെ  മാത്രം  അച്ഛന്‍ കൂടെക്കൂടെ  ശാസിക്കുന്നു  ..ആണ്‍കുട്ടി  ഇടയ്ക്കിടെ  മാതാപിതാക്കളുടെ  മടിയില്‍  ചാടിക്കയറുന്നു!!അവര്‍  അവനെ വാത്സല്യത്തോടെ  തലോടുന്നു  ..മൊത്തത്തില്‍ പറഞ്ഞാല്‍ , വണ്ടി  നീങ്ങാന്‍  തുടങ്ങിയപ്പോഴേയ്ക്കും  .ഞങ്ങള്‍  ഇരുന്ന  compartment നു പുതുജീവന്‍  വെച്ച  പോലെ !
എങ്കിലും   മ്ലാനവദനയായ  അമ്മ  ഒരു ചോദ്യചിന്നം മനസ്സില്‍  ഉയര്‍ത്തി  .. ..
 പിന്നീടുള്ള    കുട്ടികളുടെ കലപില  സംഭാഷണങ്ങളില്‍   നിന്ന്   മനസ്സിലായത്‌     കുടുംബം  ഒരു പിക്നിക്‌  പരിപാടിയില്‍  ആണെന്നാണ്‌  
ആശ്ചര്യവും  ഒപ്പം  സന്തോഷവും  തോന്നി..കാഴ്ചയില്‍, ശരാശരിയില്‍  താഴ്ന്ന  സാന്മ്പതികസ്ഥിതി  വിളിച്ചോതുന്ന  ഒരു  ചെറിയ  കുടുംബം !
അവധിക്കാലത്ത്‌  കുട്ടികളെ  ഊട്ടിയില്‍  കൊണ്ടുപോകാന്‍ , അയാള്‍   നേരത്തെ  , വളരെ  കരുതലോടെ  പണം  സ്വരുക്കൂട്ടി  വെച്ചിരിക്കണം  എന്ന്  ചിന്തിച്ചപ്പോള്‍  അയാളോട്  എനിക്ക്  ബഹുമാനം  തന്നെ  തോന്നി! 
  കുട്ടികള്‍  തികഞ്ഞ ഉത്സാഹത്തില്‍..അച്ഛന്‍ ഗൌരവത്തില്‍  ..അമ്മ  മാത്രം ... മറ്റെവിടെയോ  ആണെന്ന്  തോന്നി ....
എല്ലാം  ശ്രദ്ധിച്ചു  വീക്ഷിച്ചിരുന്ന 
ഞാന്‍ മറ്റേതോ  ലോകത്തിലേക്ക്‌  പോയപലെ  ..
.ബാല്യം  ..കൌമാരം  ..ഏറെ  കൊതിച്ച  യാത്രകള്‍.. ..ലോകം  കാണാനുള്ള  മോഹം..
ഒന്നും നടന്നില്ല  ..സാരമില്ലന്നു  സ്വയം  ആശ്വസിച്ചു   ..
ഇത്തിരി  വട്ടത്തില്‍  ആണെങ്കിലും  ...ഇവിടെയും  ഏറെ  കാഴ്ചകള്‍  എന്റെ മുന്നില്‍  ഉണ്ട്  ..ഇവിടിരുന്നും  പലതും  നേടാം  ..നേടിയിട്ടുമുണ്ട്...
ലോകം  ഇന്ന്  വിരല്‍ തുമ്പില്‍  പിന്നെന്താ ...!!!
 പെട്ടെന്ന്  compartment  ഒന്ന്  നിശബ്ദമായോ   ? പകരം  മറ്റു  ചില  ശബ്ദങ്ങള്‍  ..അനക്കങ്ങള്‍  ..
ടിക്കറ്റ്‌  പരിശോധനയ്ക്ക്   എത്തിയവര്‍ അധികാര  സ്വരത്തില്‍   ! TTR ...എല്ലാവരും ടിക്കറ്റ്‌ പുറത്തെടുത്തു  ..
കുട്ടികള്‍ക്ക്  ടിക്കറ്റ്‌  ഇല്ലാ..?? .വേണ്ടല്ലോ  എന്ന്  അച്ഛന്‍  ...അമ്മയുടെ  മുഖത്ത്  കൂടുതല്‍  ദീനത  ..കുട്ടികള്‍  പെട്ടെന്ന്  നിശബ്ദരായി  ..
മാതാപിതാക്കളുടെ   tickets  ചോദിച്ചപ്പോള്‍  അതും  ഇല്ലാ.... compartment  ല്‍ പൊടുന്നനെ , മാറിയ  അന്തരീക്ഷം  എന്നെയും  
വിഷമത്തില്‍   ആക്കി  ...റെയില്‍വേ  ഉദ്യോഗസഥര്‍ക്ക്  ഒട്ടും  പിടിക്കാഞ്ഞത്‌ ടിക്കറ്റ്‌ ഇല്ലാത്തതിനേക്കാള്‍  , കുടുംബം മൊത്തം  sleeper  
ക്ലാസ്സില്‍  കയറികളഞ്ഞു എന്നതാണ്  ..പോരാത്തതിന്  തര്‍ക്കിക്കാനും  നില്‍ക്കുന്നു.!.അവര്‍  രസീത്  ബുക്ക്‌  പുറത്തെടുത്തു  .പക്ഷെ  .
 ഫൈന്‍  സഹിതം, കുടുംബം  ഇപ്പോള്‍  അടയ്ക്കെണ്ടുന്ന  വലിയ   തുക  അയാളുടെ   കൈയില്‍  ഇല്ലാത്രേ  !.. വാഗ്വാദങ്ങള്‍ കഴിഞ്ഞു  ..ഒടുവില്‍  സഹയാത്രികരുടെ സൌമനസ്യപൂര്‍ണമായ  ഇടപെടലില്‍  കാര്യങ്ങള്‍  ഒതുക്കി  തീര്‍ത്തു..അതായത്  ഒന്നുകില്‍  , ജനറല്‍  compartmentileyk  മാറുക  എന്നിട്ട്   ടിക്കറ്റ്‌ എടുക്കുക.. അല്ലെങ്കില്‍  അടുത്ത  സ്റ്റേഷനില്‍   ഇറങ്ങുക....രണ്ടാമത്തെ   option     സ്വീകരിച്ച  കുടുംബം  യാത്ര  തുടര്‍ന്നു  ..TTR  അടുത്ത   ബോഗിയിലേയ്ക്കു  നീങ്ങി  ...
എല്ലാവരും  സഹതാപത്തോടെ  നോക്കിയിരിക്കെ  കുട്ടികള്‍  കളി  തുടര്‍ന്നു...വണ്ടി  തൃശ്ശിവപേരൂര്‍   
എത്താന്‍  പോകുന്നു  ..നമ്മുടെ  ' അച്ഛന്‍ ' ഒന്ന്  അനങ്ങി  ഇരുന്നിട്ട്   കുട്ടികളോടെ  ഇറങ്ങാന്‍  തയ്യാറാവാന്‍  ആവശ്യപ്പെട്ടു  ..
വണ്ടി  സ്പീഡ്  കുറയ്ക്കുന്നു  ..പെട്ടെന്ന്  അയാളുടെ  ഭാവം മാറി  !!!!!! അതാ   മറ്റൊരു  'അച്ഛന്‍'  !!   pockettil കൈ  ഇട്ടു  ഒരു  കൊച്ചു ഡയറി പുറത്തെടുത്തു  ..അതിനുള്ളില്‍ നിന്ന്   ഏതാനും   നൂറിന്റെ  നോട്ടുകള്‍  .മൂന്നു..  നാല്   അഞ്ഞൂറിന്റെയും   പുറത്തെടുത്തു.
 എന്നിട്ട്  ,വിളറി  നില്‍ക്കുന്ന  സഹയാത്രികരോട്‌  പറയുന്നു.." എന്റെ കൈയില്‍  പണം  ഉണ്ട്  ..ഞാന്‍ കുട്ടികളെയും കൊണ്ട്  ഊട്ടിക്കു പോകുന്നു!  ഇവറ്റകള്‍  എല്ലാം  വെറും തട്ടിപ്പ്  !!!! രാവിലെ  ഇറങ്ങും ....കഴുത്തില്‍  ഒരു   കയറില്‍  പേരും  കെട്ടും  .പിന്നെ  രസീത്  കുറ്റി..അതുകിട്ടാനാണോ  പാട് !
അതൊക്കെ  കുന്നംകുളത്തെ  press  ല്‍ ചെയ്യും  !!ഞാന്‍  ഒറ്റ  നയാപൈസ  അങ്ങനെ  കൊടുക്കില്ലാ  .."
അന്തം  വിട്ടുപോയ   ഞങ്ങളുടെ  മുന്നിലൂടെ   കുട്ടികളെയും കൊണ്ട്  അയാള്‍  ഇറങ്ങി ..അനന്തരം ,  ഒരു അവശയെ പോലെ  പിന്നാലെ 
നീങ്ങിയ  ഭാര്യയോടു  ഇങ്ങനെ  ആക്രോശിച്ചു  ..." ഇറങ്ങി വാടീ  നായിന്റെ......"
 
ഇതും  ഒരു അച്ഛന്‍  ! എന്ന്  ഞാന്‍ സമാധാനിക്കാന്‍  ശ്രമിച്ചു  ..അയാള്‍ക്കും  ഉണ്ടാവും  ഒരു  അച്ഛന്‍  ..അതോ  ഒന്നില്‍ കൂടുതല്‍  അച്ഛന്‍മാര്‍  ഉണ്ടാവുമോ അയാള്‍ക്ക്   എന്ന്  സഹയാത്രികര്‍ക്ക്  സന്ദേഹം  !!!
.. 
 
 
 

No comments:

Post a Comment