Tuesday 21 June 2011

ശ്വാവ് .......

വളര്‍ത്തു  മൃഗങ്ങളില്‍  ഒന്നാമന്‍  ...ലോകമൊട്ടാകെ...
എന്തെല്ലാം  പെരുമകള്‍  ആണ്  ....
വിശ്വസ്ഥന്‍,   സ്നേഹസമ്പന്നന്‍ ,വീടുസൂക്ഷിപ്പുകാരന്‍  ,
സ്നേഹം  പ്രകടിപ്പിക്കുവാന്‍  ഏറ്റം  നന്നായി  അറിയാവുന്ന  ജീവി...
ഇതിലൊക്കെ  ഉപരിയായി..
എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ഒരു  നായയെ   ഉപയോഗപ്പെടുത്താവുന്നത്  !കള്ളനെയും   കൊലപാതകിയെയും    മണത്ത്  പിടിക്കാന്‍  
മറ്റാര്‍ക്ക്  ആണ് കഴിയുക  ? 
കൊച്ചമ്മമാരുടെ  വിരലില്‍  തൂങ്ങി  നടക്കാനും ,
dog show യിലും  മറ്റും  അവര്‍ക്കായി  സമ്മാനങ്ങള്‍  മേടിച്ച്ചെടുക്കാനും  
ഇവിടെ  വേറെ  ആരുണ്ട്  ?
നായ,  യജമാനന്റെയും  കുടുംബത്തിന്റെയും സംരക്ഷണം 
സ്വന്തം  ജീവന്‍  പണയം  വെച്ച്  പോലും ഏറ്റെടുത്ത  ഒരുപാട്  സംഭവങ്ങള്‍  ഉണ്ട് ..
വിശ്വസ്തതയുടെ  കാര്യത്തില്‍  തന്നെ  വെല്ലാന്‍  ഇവിടെ ആരുമില്ല  ..
എന്ന്  പറഞ്ഞുകൊണ്ട് തല  ഉയര്‍ത്തി  പിടിച്ചു  നില്ക്കാന്‍ 
 മറ്റു   ആര്‍ക്കു  പറ്റും ?

എല്ലാ  ശ്വാനന്മാരും  പക്ഷെ  ഒരേ  ഇനമല്ല  ..
ചില ഇനങ്ങള്‍ക്ക്   സ്റ്റാറ്റസ്  അല്പം  കൂടുതല്‍  !
അവര്‍ക്ക്  വീട്ടിലെ  കസേരകളിലും  കട്ടിലിലും  ഒക്കെ   ഇരിക്കാം ..
കുളി  ,തേവാരം  ,  ഭക്ഷണം   ഒക്കെ  സ്പെഷ്യല്‍    ആയിരിക്കും .
നല്ല  ട്രെയിനിംഗ്  കൊടുത്താല്‍  മനുഷ്യകുട്ടികളെ 
 പോലെ  തന്നെ  പെരുമാറും  !
'stand  upon the bench ' എന്ന്  പറഞ്ഞാല്‍  മതി  ..
നിമിഷനേരം  കൊണ്ട്  ചാടിക്കയറും!! 
ഇത്ര  നന്നായി  വാലാട്ടി  സ്നേഹം  കാണിക്കാനും  ..
പിന്നെ  ചിലപ്പോള്‍  വാല്  ചുരുട്ടി  ..നിഷേധം  കാണിച്ചു 
 തിരിഞ്ഞു  ഓടാനും  
ഒക്കെ വേറെ  ആര്‍ക്കു  പറ്റും ?  

ഇത്രയധികം..എന്തിനു  ...ഇതിലുമധികം  വിശേഷ സ്വഭാവങ്ങള്‍  ..
അവകാശപ്പെടാവുന്ന, മനുഷ്യനെ  ഇത്രയധികം  സ്നേഹിക്കുന്ന  
ഒരു  വളര്‍ത്തു  മൃഗത്തോട്‌  നാം  എന്താണ്  കാട്ടുന്നത്  ..?

പ്രതീക്ഷിച്ചത് ആരില്‍  നിന്നെങ്കിലും  കിട്ടിയില്ലെന്നിരിക്കട്ടെ   ..
ഉടനെ  പറയും  ..ഓ   അവന്‍...അവന്‍ ''വെറും  നന്ദി  കെട്ട  നായ..''
അനുസരണയും  വിനയവും  ഒരല്പം  കൂടുതല്‍  ഒരാള്‍  കാണിചെന്നിരിക്കട്ടെ..
ഉടനെ  നമ്മള്‍   പറയും  ..ഓ  അവന്‍  .."അവന്‍  വെറും വാലാട്ടിപ്പട്ടി"

രോഗാണുക്കള്‍  കടന്നു  കയറി  അതിന്റെ  തലയ്ക്കു  തീ  പിടിച്ചാല്‍  ...
ഉടനെ നമ്മള്‍  തോക്കെടുക്കും   ..കൊല്ലാന്‍  .തോക്കില്ലെങ്കില്‍    
ഉരുളന്‍  കല്ലുകള്‍  പ്രയോഗിച്ചു വകവരുത്തും!!!

നമ്മള്‍  ..മനുഷ്യര്‍  ..എന്താണ്  ഇങ്ങനെ  ..
നന്ദി ഇല്ലാത്തവര്‍  ആയത് ?
അല്പം ഒന്ന്  പിണങ്ങിയാല്‍  എതിരാളിയെ സംബോധന  ചെയ്യാന്‍ 
ആദ്യം  തിരഞ്ഞെടുക്കുന്ന  വാക്ക്   മിക്കപ്പോഴും  " പട്ടി '' എന്നായിരിക്കും  !!!
പട്ടി  വിളി  കേള്‍ക്കേണ്ടി വരുന്നവനില്‍  ഏറെ  നല്ല  ഗുണങ്ങള്‍  ഉണ്ട്  എന്നായിരിക്കും 
ഒരു പക്ഷെ  വിളിച്ചവന്‍ വിവക്ഷിക്കുന്നത്  !!!



Tuesday 14 June 2011

i'm ok ...u r not ok !!

സമൂഹത്തെ    ഒന്നടങ്കം  വിമര്‍ശിക്കുക  ...അല്ലെങ്കില്‍  ഒറ്റയ്ക്ക്  ഒറ്റയ്ക്ക്  വ്യക്തികളെയും 
പ്രസ്ഥാനങ്ങളെയും  വിമര്‍ശിക്കുക ......
വിമര്‍ശനം   എന്ന ഓമനപ്പേരില്‍  ഉള്ളതും ഇല്ലാത്തതും 
ഒക്കെ  പറയുക...
.ചുരുക്കത്തില്‍  എന്തിനെയും  വിമര്‍ശിക്കുക  എന്നത് ....
ഇന്ന് , മനുഷ്യന്റെ  ജീവിതത്തിന്റെ   പ്രധാന ഭാഗമായിരിക്കുന്നു.! കഴിയുമെങ്കില്‍  അത്
വിമര്‍ശിക്കപ്പെടുന്നവന്റെ   സാന്നിധ്യം  ഇല്ലാത്ത  തക്കം  നോക്കി  തന്നെ ചെയ്യും നമ്മള്‍  !!
 ഈ  പ്രക്രിയയെ   ബുദ്ധിജീവികള്‍  എന്ന്  സ്വയം  അവകാശപ്പെടുന്നവര്‍, ക്രിയാത്മക  വിമര്‍ശനം
എന്ന്   പേരിടുന്നു  
.മറ്റൊരു  തലത്തില്‍  അവര്‍  ഇതിനെ  'discussion ' , 'business meetting'
എന്നുമൊക്കെ  രേഖപ്പെടുത്തും  ..
 പക്ഷെ ,  തന്നെ  സംബന്ധിച്ച്  മറ്റു  ആരെങ്കിലും  സംസാരിച്ചു  എന്നറിഞ്ഞാല്‍  .....
 പിന്നെ പുകില്‍  വേറെ..
 അത്  പരദൂഷണം  അല്ലെങ്കില്‍  ' gossip ' !
ആരെയാണോ  നമുക്ക്  അവഹേളിക്കേണ്ടത്  അല്ലെങ്കില്‍  ആക്ഷേപിക്കേണ്ടത്  ..അതും അല്ലെങ്കില്‍  മണിയടിക്കേണ്ടത്‌.. ഇതൊക്കെ  അനുസരിച്ചായിരിക്കും  എന്തിനെയും  ഏതിനേയും
വ്യാഖ്യാനിക്കുന്നതും  പ്രസ്താവനകള്‍  ഇറക്കുന്നതും  !

i'm ok... u r  not ok.. എന്ന  മട്ടില്‍  ആണ്  നമ്മള്‍  കാര്യങ്ങളെ  നോക്കികാണുക !!
 ഒരു  തരത്തില്‍  പറഞ്ഞാല്‍ , നമ്മുടെ  പത്ര മാദ്ധ്യമങ്ങളും ഏറിയപങ്കും   ഏതാണ്ട്   ഇതേ 
ശൈലിയാണ്   അവലംബിക്കുന്നത്  എന്ന്  ചിലപ്പോഴെങ്കിലും   തോന്നി  പോകുന്നു..

Monday 6 June 2011

മണവാട്ടി !!!!!!!!!!!!!

 കല്യാണത്തിനു  പോകണം  ..
ഇനി  രണ്ടു ദിവസം  ബാക്കി  ..
പെണ്‍കുട്ടി  അടുത്ത  ബന്ധുവാണ്  
വരനെയും  അറിയാം  
വിവാഹദിവസം  വന്നു 
വേണ്ടവിധം  ഒരുങ്ങി തന്നെ  പുറപ്പെട്ടു  ..
മണവാട്ടിയുടെ  വേഷത്തില്‍  വധു  !!!
പുതു  മണവാളന്‍  അരികെ  ..

'' ഇതെന്താ  സ്വര്‍ണക്കടയുടെ  പരസ്യമോ  ..'' 
എന്ന്  കുശു കുശുപ്പ് നിറഞ്ഞ  അന്തരീക്ഷം  
അതിനിടയില്‍  താലികെട്ട്  കഴിഞ്ഞു  
ഇനി  സ്റ്റേജില്‍  കയറി  മണവാട്ടിയെ  അടുത്ത്  കാണണം  !
കണ്ടു....പക്ഷെ ഇവള്‍  ??
ഇത്  ഞാന്‍ മുന്‍പ്   കണ്ടിരുന്ന  രൂപമല്ലാ.. ഭാവവും  അല്ലാ 
ഇവള്‍ ആകെ പ്രസന്നവതി  !!!
സ്വര്‍ണ  തിളക്കമാര്‍ന്ന  ശരീരം 
മുന്‍പെങ്ങും  കണ്ടിട്ടില്ലാത്ത  പ്രസരിപ്പ്  ..
മുഖം തുടുത്തു  ചുവന്നു  ..
കഴുത്തിലും  കൈവിരലിലും
എല്ലാം  നിറയെ  ആഭരണങ്ങള്‍  ..
എല്ലാവരോടും  നിറഞ്ഞ  ചിരിയോടെ  കുശലം  പറയുന്ന  ഇവള്‍ ......! ?
 ഇടയ്ക്ക് മണവാളനെ തോണ്ടുന്നു  ..വിരലറ്റം  കൊണ്ട് മയത്തില്‍  കുത്തുന്നു  !!
 ഓരോ  അണുവിലും  ജീവന്‍  തുടിക്കുന്ന ഇവള്‍  ...
എങ്ങനെയാണ്  ഏതെങ്കിലും  സ്വര്‍ണക്കടയുടെ  വെറും ഒരു 'പരസ്യ' മാകുന്നത്  ?
പതുക്കെ മുന്നോട്ട് ..നീങ്ങി  ..ഇനി  സദ്യ...
തൂശനില   നിരത്തിക്കഴിഞ്ഞു  ..പപ്പടവും  ഉപ്പേരിയും  ..
തൊടുകറികളും  എല്ലാം  വിളമ്പി  കഴിഞ്ഞു  ..
തിക്കി തിരക്കി എല്ലാരും  സീറ്റ്  പിടിച്ചു  ..കൂട്ടത്തില്‍  ഞാനും  ..
ഇനി ചോറ്  വരണം...കാത്തിരുന്നു  ...
പെട്ടെന്ന്  അത് വരെ  off   ചെയ്തു  നിര്‍ത്തിയിരുന്ന  ഫാനുകലെല്ലാം  കൂടി 
ആരോ  on  ചെയ്തു..
.....................
അതാ  എന്റെ  പപ്പടം  പറക്കാന്‍  പോകുന്നു  ..
ഇടതു   കൈ  കൊണ്ട് പിടിച്ചമര്‍ത്തി  ..പപ്പടം  പൊടി കഷണങ്ങള്‍  !
പെട്ടെന്ന് വെളളത്തിനു വെച്ചിരുന്ന പേപ്പര്‍  ഗ്ലാസ്‌  മുകളിലേയ്ക്ക്  !!
വലതു  കൈകൊണ്ടു  അതും  പിടിച്ചു വെച്ച്  ...നോക്കിയിരുന്നു   
ഇനി എനിക്ക്  കൈകള്‍  ഇല്ലല്ലോ  .... ദേ.....ഉപ്പേരിയും  പറക്കുന്നു  .
.പിന്നാലെ  ...തൊടു കറികളും  ആകാശത്തിലേയ്ക്ക്  ...
 ചോറ്  ഇനിയും എത്തിയില്ലാ...
പകരം  ഇലയില്‍  സുന്ദരിയായ  മണവാട്ടി  !!!!!
''ശ്  ശ്  ...''  എന്ന്   മയത്തില്‍  വിളിക്കുന്നു..
എന്നിട്ട്  ..ഒരു പരസ്യ  വാചകം  മൊഴിഞ്ഞു...
 '' വീട്ടില്‍  സ്വര്‍ണം  വെച്ചിട്ട്  എന്തെ  ........തേടി  നടപ്പൂ   ."
 പെട്ടെന്ന്  ഞാന്‍  ....   തല  വെട്ടിച്ചു നോക്കി..
അടുത്തിരുന്ന  സ്ത്രീ  ചിരിക്കുന്നു  ..
പലരും  ഊണ്  പകുതിയാക്കിയിരിക്കുന്നു  !                                 




                         





  .