Tuesday 20 December 2011

പാഴ് നിലാവ് !!

നെഞ്ചിന്‍  കൂടിനുള്ളില്‍  ജീവന്റെ  മിടിപ്പ്  അവസാനിക്കുന്നതോടെ  .....
അവസാന ശ്വാസം  പുറത്തേയ്ക്ക്  പ്രവഹിക്കുന്നതോടെ  ....
ഊര്‍ജത്തിന്റെ  ഒരു സൂക്ഷ്മ കണിക  പോലും ....
ശരീരത്തില്‍   അവശേഷിക്കാത്ത  അവസ്ഥയില്‍  .......
പിന്നെ  ...ഒന്നുമില്ലാ  ..ഒന്നും  തന്നെയില്ലാ  .. ശൂന്യം  !!
ഇരുട്ടും  വെളിച്ചവുമില്ലാ  ..നിലാവും   നക്ഷത്രങ്ങളും   ഇല്ലാ   ..     

ആത്മാവ്  ..പുനര്‍ജ്ജന്മം  .മുന്ജന്മം  ..സുകൃതം  ..നരകം  ..സ്വര്‍ഗ്ഗം     
 മോക്ഷം   ...മുക്തി   ....പരലോകം  .. ഒന്നുമില്ലാ  ..

എല്ലാം മരണത്തെ  ഭയപ്പെടുന്ന  മനുഷ്യന്റെ  സങ്കല്പ  കണ്ടുപിടുത്തങ്ങള്‍  !!
മരണത്തോടെ  താന്‍ ഒടുങ്ങുന്നില്ലാ..എന്ന  ആശ്വാസം  കൊള്ളല്‍!
മറ്റേതെങ്കിലും  രൂപത്തില്‍  , ഭാവത്തില്‍  മരണശേഷവും    ...
തന്റെ  ജന്മത്തെ  നീട്ടികൊണ്ടുപോകാനുള്ള   ത്വര  !!!
മനുഷ്യബ്രെയിന്‍  എന്ന സൂപ്പര്‍  കമ്പ്യൂട്ടറിന്റെ     അതിര്  വിട്ട  arithmetics  !!!

നിസ്സഹായതകളുടെ    നീര്‍ചുഴിയില്‍  പെട്ട്  ഉഴലുന്നവര്‍ക്ക്.........
കനലെരിയുന്ന  മനസ്സുകളുടെ  ഉടമകള്‍ക്ക്   ............
കളങ്കവും  കാപട്യവും  കൈമുതല്‍   ആക്കിയവര്‍ക്ക് ........ ..
ചതിയും  വഞ്ചനയും  ശീലമാക്കിയവര്‍ക്ക് ....... ...
'അടുത്ത  ജന്മം '  എന്ന  കണ്ടുപിടുത്തത്തിലെയ്ക്ക്  ഒരു  പലായനം  !!! ....
ഹരിച്ചും  ഗുണിച്ചും പെരുക്കിയും ഇരിക്കാം  ..വേറെ  പണി   ഒന്നുമില്ലെങ്കില്‍   ..!

കോടാനുകോടി   വര്‍ഷങ്ങളിലൂടെ,  എന്തൊക്കെയോ  രാസ  പരിണാമങ്ങളിലൂടെ  .......
ആദ്യം  ഒരു  കോശം  , പിന്നെ  എണ്ണമറ്റ കോശങ്ങള്‍  .......
അനുനിമിഷം  പെരുകുന്ന  കോശങ്ങള്‍  വിവിധ  അനുപാതങ്ങളില്‍  ഒന്നായി   ......
 പ്രധാനവും  അപ്രധാനവും ആയ അവയവങ്ങള്‍  ആയി  .........
ഒടുവില്‍....ചെറുതും  വലുതുമായ  ശരീരങ്ങള്‍  ആയി .
എല്ലാ  കോശങ്ങളും  കൂടി  ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ച്‌...
'ജീവന്‍ '  എന്ന പ്രതിഭാസത്തെ ആ  ശരീരത്തില്‍   നിര്‍വഹിച്ച്....
അങ്ങനെ  കാലം  പോകവേ  ......
പ്രധാനപ്പെട്ടവര്‍ , ഒറ്റയ്ക്കോ  കൂട്ടമായോ വഴി  പിരിയവേ  ...
സ്തംഭിച്ചു  പോകുന്ന  ശരീരം  ....
കൂടുവിട്ടു ഇല്ലാതാകുന്ന  ജീവന്‍ !   ചേതനയറ്റ  ശരീരം ... 
കടലില്‍  അലിഞ്ഞില്ലാതാകുന്ന  ചാരം  ! വെറും  ചാരം!!!!!

പരലോകം  എന്ന  സ്വപ്നം  ! വെറും  സ്വപ്നം  !
സ്വപ്നം  കാണാന്‍  ഇഷ്ടപ്പെടുന്ന   വിഡ്ഢികോമരങ്ങള്‍  !
കൂഷ്മാണ്ട  വിഡ്ഢികള്‍   ...
താനും  പുഴുവും  തമ്മിലെ  അന്തരം  ഓര്‍ത്തു  അഭിമാനിക്കുന്നു  വൃഥാ....